Sunday, January 20, 2019

Coop Switzerland sells world's first tobacco and hemp cigarette

കഞ്ചാവ് സിഗരറ്റ് സൂപ്പര്‍മാര്‍ക്കറ്റില്‍...!!!

കഞ്ചാവ് സിഗരറ്റ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്‌ക്കെത്തിച്ച് സ്വിസര്‍ലന്ഡ്

100 ശതമാനം സ്വിസ് പുകയിലയും കഞ്ചാവില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന കാനബിനോള്‍ ഓയിലും ചേര്‍ത്ത സിഗരറ്റുകളാണ് സൂപ്പര്‍ മാര്‍ക്കറ്റുകളില് വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്.ഹെമാറ്റ് വിപണികളില്‍ എത്തിച്ച സിഗരറ്റ് പായ്ക്കറ്റൊന്നിരിന് 1291 രൂപയാണ് വില.നിയമം അനുസരിച്ച് കഞ്ചാവ് നിറച്ച സിഗരറ്റ് വില്‍ക്കാനും വാങ്ങാനുമാകും.2011 മുതല്‍ രാജ്യത്ത് നിലവില്‍ വന്നരീതിയനുസരിച്ച് കഞ്ചാവിന്റെ അളവ് ക്രമപ്പെടുത്തിയാണ് സിഗരറ്റ് നിര്‍മ്മിക്കുന്നത്.

ലോകത്തിലാദ്യമയാണ് കഞ്ചാവ് അടങ്ങിയ സിഗരറ്റ് സൂപ്പര്‍മാര്ക്കറ്റുകളില്‍ പരസ്യമായി വില്‍പ്പനയ്‌ക്കെത്തുന്നത്.ഗവേഷകര്‍ അംഗീകരിച്ച കഞ്ചാവ് ചെടിയുടെ ആരോഗ്യവശങ്ങള്‍ ലക്ഷ്യമിട്ടാണ് സിഗരറ്റ് വിപണിയിലെത്തിച്ചതെന്ന ഹെമാറ്റ് വ്യക്തമാക്കി.ഒരു പായ്ക്കറ്റില്‍ 20 സിഗരറ്റുകളാണുണ്ടാകുക.ലോകവ്യാപകമായി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കുന്നതാണ് കാനബിനോള്‍ കഞ്ചാവ് ചെടിയുടെ വിത്ത് പൂവ് ഇല എന്നിവയില്‍ നിന്നാണ് ഇത് വേര്‍തിരിച്ചെടുക്കുന്നത്‌

Subscribe to News60 :https://goo.gl/VnRyuF

Read: http://www.news60.in/

https://www.facebook.com/news60ml/

No comments:

Post a Comment